കോഴിക്കോട്: മെഡിക്കല്‍ കോളെജ് സ്റ്റേഷന് പരിധിയിലെ മായനാട്നാഗങ്കോട് കുന്നുമ്മല്‍ നിര്‍മ്മാണത്തിലിരിക്കുന്ന വുഡ്എര്‍ത്ത് കമ്പനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കാണപ്പെട്ടത്.ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. മുണ്ടും ഷര്‍ട്ടുമാണ് വേഷം. രണ്ട് ഹവായ് ചെരുപ്പുകള്‍ കിണറിന് പുറത്തുണ്ട്. ഇവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പറമ്പില്‍ വീണു കിടക്കുന്ന നാളികേരം പെറുക്കുന്നതിനിടെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം അഴുകിയ നിലയിലാണുള്ളത്. മെഡിക്കല്‍ കോളെജ് പൊലീസ് സ്ഥലത്തെത്തി കാവലേര്‍പ്പെടുത്തി. ഇന്ന് കാലത്ത് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ചതിന് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റും. അതിനിടെ പരിസരത്തു നിന്നും യുവാവിനെ കാണാതായതായും വിവരമുണ്ട്.