വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുവതിയെ യുവാവ് കഴുത്തറുത്ത് കൊന്നു

തെലങ്കാനയില്‍ കല്യാണത്തിന് എട്ടുദിവസം മാത്രം അവശേഷിക്കെ 25 വയസ്സുകാരിയെ യുവാവ് കഴുത്തറുത്തും തുടര്‍ച്ചയായി കത്തിക്ക് കുത്തിയും കൊലപ്പെടുത്തി. യുവതിയുടെ പിന്നാലെ വര്‍ഷങ്ങളായി നടന്ന് ശല്യപ്പെടുത്തിയിരുന്ന വെങ്കിടേഷ് ഗൗഡയെന്ന യുവാവാണ് കൃത്യം നടത്തിയത്.

ബാങ്ക് ജീവനക്കാരിയായ ദിവ്യയുടെ സ്വന്തം വീട്ടില്‍വെച്ചാണ് കൊലപാതകം നടന്നത്. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചത്തിയ സമയത്താണ് കൃത്യം നടന്നത്. നാല് മാസം മുമ്പാണ് ഗജ്‌വേലില്‍ ബാങ്ക് ഫീല്‍ഡ് ഓഫിസറായി ദിവ്യ ജോലിക്ക് കയറിയത്. മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞതു മുതല്‍ ദിവ്യയെ വെങ്കിടേഷ് ശല്യപ്പെടുത്താന്‍ തുടങ്ങിയിരുന്നെന്നും അവസാനം ഇയാള്‍ യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതി പൊലീസില്‍ കീഴടങ്ങി.

SHARE