പൗരത്വബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം ലീഗ്‌

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പൗരത്വ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ബില്ലിനെതിരെ രാഷ്ട്രീയമായും നിയമപരമായും പൊരുതുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബില്‍ മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്. ബില്‍ പാസായാല്‍ കോടതിയെ സമീപിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ബില്ലിനെതിരെ ലോക്‌സഭയില്‍ കുഞ്ഞാലിക്കുട്ടി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ലോക്‌സഭയുടെ ഇന്നത്തെ ബിസിനസ്സ് പട്ടികയില്‍ ഉള്‍പ്പെടുത്തി പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് ബില്ല് അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് അഡ്‌ജോര്‍മെന്റ് മോഷന്‍ നോട്ടീസ് നല്‍കിയത്.

ബില്ലിനെ ശക്തമായി ചെറുക്കുമെന്ന് കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും വ്യക്താമാക്കിയിരുന്നു. ബില്ലിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധത്തിന് തുടക്കം കുറിച്ച മുസ്ലിം ലീഗ് ഇന്ന് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും.

SHARE