‘ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട്’ സിനിമയുടെ ഓണ്‍ലൈന്‍ റിലീസിങ്ങില്‍ അഭിപ്രായവുമായി ലിജോ ജോസ് പല്ലിശ്ശേരി

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മലയാളം സിനിമകള്‍ ഉള്‍പ്പടെ ഓണ്‍ലൈന്‍ റിലീസിങ്ങിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോണ്‍ െ്രെപമില്‍ റിലീസ് ചെയ്യുകയാണെന്ന് നിര്‍മാതാവ് വിജയ് ബാബുവാണ് അറിയിച്ചത്. ഇതിനെതിരെ പ്രതികരണവുമായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭീഷണിയുമായി രംഗത്തുവന്നിരുന്നു. ജയസൂര്യയുടെയോ വിജയ് ബാബുവിന്റെയോ ചിത്രങ്ങള്‍ ഇനിമുതല്‍ തീയേറ്റര്‍ കാണുകയില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരിയും രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ടെന്ന് അദ്ദേഹം പറയുന്നു.

പോസ്്റ്റിന്റെ പൂര്‍ണ്ണരൂപം:

തങ്ങളുടെ സിനിമകള്‍ എവിടെ പ്രദര്ശിപ്പിക്കണമെന്നു നിര്‍മാതാക്കളും ഏതു സിനിമ പ്രദര്ശിപ്പിക്കണമെന്നു തീയേറ്റേഴ്‌സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോള്‍ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്.
നിലവില്‍ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്ക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം.

ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട്‌

SHARE