സംസ്ഥാനത്ത് മദ്യമൊഴുക്കാന്‍ സര്‍ക്കാര്‍; കൂടുതല്‍ ബാറുകള്‍ ഉടന്‍ തുറക്കും

 

സംസ്ഥാനത്ത് മദ്യമൊഴുക്കാന്‍ പിണറായി സര്‍ക്കാര്‍ . കൂടുതല്‍ മദ്യശാലകള്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച സുപ്രീംകോടതി വിധി പരിഗണിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. നപടിക്രമങ്ങള്‍ ഈയാഴ്ച തുടങ്ങുമെന്ന് മന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് 152 ബാറുകളാണ് സുപ്രീംകോടതി വിധി കാത്ത് കിടക്കുന്നത്. ഇതില്‍ മൂന്ന് ത്രീസ്റ്റാര്‍ ബാറുകളും, 149 ബിയര്‍ വൈന്‍പാര്‍ലറുകളും പെടും. പുതിയ വിധിയെ തുടര്‍ന്ന് പഞ്ചായത്തുകളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് അറിയുന്നത്. ബാറുകള്‍ തുറക്കുന്നതില്‍ പൊതുമാനദണ്ഡം നിശ്ചയിക്കും.

ദേശീയ സംസ്ഥാന പാതകളുടെ സമീപത്തെ മദ്യവില്‍പനക്കുള്ള നിയന്ത്രണത്തിനാണ് സുപ്രീംകോടതി ഇളവ് വരുത്തിയത്.പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകളില്‍ മദ്യശാലകള്‍ തുടങ്ങാമെന്നും, ഇക്കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

SHARE