കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: രാജ്യത്ത് ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി നിരവധി സംസ്ഥാനങ്ങള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാരിന്റെ ആലോചന. പത്ത് സംസ്ഥാനങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചത്.

ലോക്കഡൗണ്‍ ഇപ്പോള്‍ പിന്‍വലിച്ചാല്‍ നിലവില്‍ രാജ്യം കൈവരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അറിയിച്ചത്. ഈ നിര്‍ദേശം സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.

തെലങ്കാന, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ സംസ്ഥാന അതിര്‍ത്തി അടയ്ക്കാന്‍ അനുവദിക്കണമെന്ന് ജാര്‍ഖണ്ഡ്, അസം സംസ്ഥാനങ്ങള്‍ പ്രധാനമന്തിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

SHARE