ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് തടവ് ശിക്ഷ വരെ നല്‍കാമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍

ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. ഇത്തരക്കാര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കണം. ഡോക്ടര്‍മാരോ, ആരോഗ്യപ്രവര്‍ത്തകരോ അക്രമിക്കപ്പെട്ടാല്‍ നിലവിലുള്ള നിയമപ്രകാരം ശിക്ഷനല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ തടസ്സപ്പെടുത്തുന്നവര്‍ക്ക് ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കാം. പണത്തിനായി തെറ്റായ അവകാശവാദം ഉന്നയിക്കുന്നവരെ രണ്ടുവര്‍ഷം ജയിലിലടയ്ക്കാം. തെറ്റായ മുന്നറിയിപ്പുകള്‍ അല്ലെങ്കില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദശങ്ങള്‍ എന്നിവയ്ക്ക് ഒരു വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി.

SHARE