ഡല്‍ഹിയില്‍ പട്ടാപകല്‍ 70 ലക്ഷം കൊള്ളയടിച്ചു

 

ഡല്‍ഹിയില്‍ പട്ടാപകല്‍ തോക്ക് ചൂണ്ടി വ്യവസായിയുടെ പണം കൊള്ളയടിച്ചു. ഡല്‍ഹിയിലെ ഫ്‌ലൈ ഓവറില്‍ വെച്ചായിരുന്നു സംഭവം. കൊള്ളയുടെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

40 കാരനായ കാശിഷ് ബന്‍സാലാണ് കൊള്ളയടിക്കപ്പെട്ടത്. വീട്ടില്‍ നിന്ന് ഗുഡ്ഗാവില്‍ പോകുന്ന വഴിയില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്ന് പേര്‍ കാശിഷ് സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി തോക്ക് ചൂണ്ടി കൊള്ളയടിക്കുകയായിരുന്ന കാറിന്റെ ഡിക്കിയിലുണ്ടായ പണമാണ കൊള്ളയടിച്ചത്.

വ്യവസായിക്ക് പരിചയമുള്ള ആളാണ് കൊള്ളക്ക് പിന്നിലെന്നാണ് സംശയം കാറില്‍ പണമുണ്ടെന്ന് അറിഞ്ഞ് തന്നെയാണ് ഇവര്‍ എത്തിയത്. കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

SHARE