കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ നിര്‍ത്തി

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തി. എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍-ജിദ്ദ, എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ കരിപ്പൂര്‍-റിയാദ്, കരിപ്പൂര്‍-ദമാം, സൗദി എയര്‍ലൈന്‍സിന്റെ കരിപ്പൂര്‍ -ജിദ്ദ- റിയാദ്, നാസ് എയര്‍ലൈന്‍സിന്റെ കരിപ്പൂര്‍-റിയാദ്, ഇന്‍ഡിഗോയുടെ കരിപ്പൂര്‍-റിയാദ്, കരിപ്പൂര്‍-ദമാം സര്‍വീസുകള്‍ നിര്‍ത്തി.

ഖത്തര്‍ എയര്‍വേയ്‌സ്, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നിവയുടെ കരിപ്പൂര്‍ ദോഹ സര്‍വീസും, എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ കരിപ്പൂര്‍ കുവൈത്ത് സര്‍വ്വീസും നിര്‍ത്തി.ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, എയര്‍ അറേബ്യ, ദുബായിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, സ്‌പൈസ്‌ജെറ്റ്, അബൂദാബി യിലേക്കുള്ള ഇത്തിഹാദ് എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഒമാനിലേക്കുള്ള ഒമാന്‍ എയര്‍ ,ബഹറൈനിലേക്കുള്ള ബഹറൈന്‍ എയര്‍ വിമാനങ്ങളാണ് കരിപ്പൂരില്‍ നിലവില്‍ സര്‍വീസ് നടത്തുന്നത്.

SHARE