കല്ല്യാണം കഴിക്കാനായി യുവാവ് സൈക്കിള്‍ ചവിട്ടിയത് 850 കിലോമീറ്റര്‍ ; ഒടുവില്‍ എത്തിയത് ക്വാറന്റെയ്ന്‍ സെന്ററില്‍

കല്ല്യാണം കഴിക്കാനായി 850 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ യുവാവ് ഒടുവില്‍ എത്തിയത് ക്വാറന്റെയ്ന്‍ സെന്ററില്‍. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. സോനു കുമാര്‍ എന്ന ഇരുപത്തിനാലുകാരനാണ് ഒരാഴ്ച രാവും പകലുമില്ലാതെ സൈക്കിള്‍ ചവിട്ടി ഒരുവില്‍ ക്വാറന്റെയ്‌നിലായത്.

ഏപ്രില്‍ 15നായിരുന്നു സോനുവിന്റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ പൊതുഗതാഗത സംവിധാനങ്ങളില്ല. ഇതേതുടര്‍ന്നു വിവാഹത്തിനായി നേരത്തെ എത്താന്‍ പഞ്ചാബിലെ ലുധിയാനയില്‍നിന്ന് സോനുവും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് സൈക്കിള്‍ സവാരി ആരംഭിച്ചു. ഒരാഴ്ച രാവും പകലുമില്ലാതെ ഇവര്‍ സൈക്കിള്‍ ചവിട്ടി.

ഒടുവില്‍ ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍വച്ച് ഞായറാഴ്ച രാത്രി ഇവര്‍ പിടിയിലായി. പിടിയിലാകും മുന്പ് 850 കിലോമീറ്റര്‍ ഇവര്‍ സൈക്കിളില്‍ പിന്നിട്ടിരുന്നു. വീടിന് 150 കിലോമീറ്റര്‍ അകലെവച്ചാണ് ഇവര്‍ പിടിയിലാകുന്നത്. ഇവരെ ഉടന്‍തന്നെ പരിശോധനകള്‍ക്കു ശേഷം ക്വാറന്റെയ്ന്‍ സെന്ററിലേക്കു മാറ്റി.

SHARE