എം എം അക്ബര്‍ പൊലീസ് കസ്റ്റഡിയില്‍

എം എം അക്ബര്‍ പൊലീസ് കസ്റ്റഡിയില്‍

സലഫി പണ്ഡിതനും പീസ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എം.എം അക്ബറിനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആസ്‌ത്രേലിയയില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രക്കിടെയാണ് കസ്റ്റഡിയിലെടുത്തത്. കേരള പൊലീസിന് കൈമാറും. പൊലീസിന്റെ പിടിയിലായ വിവരം എം എം അക്ബര്‍ തന്നെ ഭാര്യയെ വിളിച്ച് അറിയിക്കുകയായിരുന്നു.

പീസ് സ്‌കൂള്‍ പാഠപുസ്തകവുമായി ബന്ധപ്പെട്ട് എം എം അക്ബറിനെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പീസ് സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന ചിലര്‍ സിറിയയിലേക്ക് പോയെന്നും ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു. പിന്നാലെയാണ് അക്ബറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത അക്ബറിനെ കേരളാ പൊലീസിനു കൈമാറും

മീഡിയാ വണ്‍ ടിവി. ഇന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പീസ് ഇന്റര്‍നാഷണലിന്റെ കീഴില്‍ കേരളത്തില്‍ 12 സ്‌കൂളുകളുണ്ട്. ലക്ഷദ്വീപ്, സൗദി അറേബ്യ, ജിദ്ദ എന്നിവിടങ്ങളിലുള്ള സ്‌കൂളുകള്‍ മറ്റ് ട്രസ്റ്റുകളുടെ കീഴിലാണ്.

NO COMMENTS

LEAVE A REPLY