മലയാളികളുടെ ഹൃദയം കവര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ മകള്‍ സിവ ധോണി. മലയാളത്തില്‍ പാട്ടു പാടിയാണ് സിവ കേരളീയരെ ഞെട്ടിച്ചിരിക്കുന്നത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ… തുടങ്ങുന്ന ഗാനമാണ് സിവ പാടിയിരിക്കുന്നത്. മകളുടെ പേരിലുള്ള പേജില്‍ ധോണി തന്നെയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്. കുഞ്ഞു ശബ്ദത്തില്‍ അതിമനോഹരമായി പാടിയ സിവയുടെ പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളിലും യുടൂബിലും തരംഗമായിട്ടുണ്ട്. വീഡിയോ പോസ്റ്റ് ചെയ്ത് വെറും ഒരു മണിക്കൂറിനുള്ളില്‍ നിരവധി പേരാണ് വീഡിയോ കണ്ടത്.
കേരളവുമായി യാതൊരു ബന്ധവുമില്ലാത്ത ധോണിയുടെ മകള്‍ എങ്ങനെയാണ് മലയാളം പാട്ട് പാടുന്നതെന്ന അത്ഭുതത്തിലാണ് വീഡിയോ കണ്ടവര്‍. കുഞ്ഞ് എങ്ങനെ മലയാളം പഠിച്ചുവെന്നാണ് വീഡിയോക്കു താഴെ കമന്റായി പോസ്റ്റു ചെയ്തിരിക്കുന്നത്.