Connect with us

More

‘ആ ഫോട്ടോയില്‍ ഞാന്‍ തന്നെ’; വെളിപ്പെടുത്തലുമായി മഅ്ദനി

Published

on

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന ചിത്രം തന്റെ കുട്ടിക്കാലത്തേതു തന്നെയെന്ന് വെളിപ്പെടുത്തി അബ്ദുല്‍നാസര്‍ മഅ്ദനി. മുന്‍ കൊല്ലം ജില്ലാ കലക്ടര്‍ ആയിരുന്ന ബാബു ജേക്കബ് ഒരു കുട്ടിക്ക് സമ്മാനം നല്‍കുന്ന ഫോട്ടോയായിരുന്നു പ്രചരിച്ചിരുന്നത്. ചിത്രത്തില്‍ താനാണെന്നും കുട്ടിക്കാലത്ത് പ്രസംഗമത്സരത്തിന് പങ്കെടുത്ത് സമ്മാനം വാങ്ങുന്നതുമാണ് ചിത്രമെന്നും മഅ്ദനി വ്യക്തമാക്കി. ഫേസ്ബുക്കിലാണ് മഅ്ദനി ഇക്കാര്യം കുറിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അതെ,ഇതു ഞാന്‍ തന്നെയാണ്….
കഴിഞ്ഞ കുറേ നാളുകളായി ‘മഅദനിയുടെ ചെറുപ്പത്തിലെ ഫോട്ടോ’എന്ന അടിക്കുറിപ്പോടെ ഇങ്ങനെ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട് ഇതിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ പലരും എനിക്ക് ഫോട്ടോ അയച്ചുതന്ന് അന്വഷിക്കുന്നുമുണ്ട്. അതേ, ഈ ഫോട്ടോ എന്റേതു തന്നെയാണ് മൈനാഗപ്പള്ളി മിലദേശരിഫ് ഹൈസ്‌കൂളില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ഥിയായിരുക്കുമ്പോള്‍ കൊല്ലം ജില്ലാ കലോത്സവത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ നടന്ന പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കാരസ്ഥമാക്കിയതിനു അന്നത്തെ ജില്ലാകളക്ടര്‍ ശ്രീ ബാബു ജേക്കബ് ആണ് സമ്മാനം നല്‍കുന്നത്(അദ്ദേഹം പിന്നീട് ചീഫ് സെക്രട്ടറി ആയി റിട്ടയര്‍ ചെയ്തു) എന്റെ പ്രസംഗ രംഗത്തെ ഏക ഗുരു എന്റെ പ്രിയ വാപ്പ അബ്ദുസ്സമദ്മാസ്റ്റര്‍ ആയിരുന്നു ഓരോ മത്സരങ്ങള്‍ക്കും പ്രസംഗം പഠിപ്പിച്ച ശേഷം വീട്ടിലെ ഹാളില്‍ ഒരു സ്റ്റൂളിന്റെ മുകളില്‍ എന്നെ കയറ്റിനിര്‍ത്തി പ്രസംഗിപ്പിക്കും എന്റെ പ്രിയ ഉമ്മായും അനുജനുമായിരുക്കും ശ്രോതാക്കള്‍ മത്സരങ്ങള്‍ക്കെല്ലാം വാപ്പായും കൂടെയുണ്ടാകും ഉമ്മായ്ക്കായിരിക്കും എന്നേക്കാള്‍ ടെന്‍ഷന്‍ സമ്മാനവുമായി തിരിച്ചുവരുമ്പോഴാണ് ഉമ്മാക്ക് ആശ്വാസമാവുക അന്നും എന്നും എന്റെ പ്രിയ ഉമ്മാടെ പ്രാര്‍ഥനയായിരുന്നു എന്റെ ശക്തി. എന്റെ പ്രിയ പിതാവിന്റെ ദീര്‍ഘായുസിനും എന്റെ ഉമ്മായുടെ പരലോക സന്തോഷത്തിനും ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും പ്രാര്‍ത്ഥിക്കണം…..

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിം ലീഗ് ഹര്‍ജി ഇന്ന് പരിഗണിക്കും

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്കളാണ് ഡല്‍ഹിയിലേക്ക് പോയത്

Published

on

സി.എ.എ വിജ്ഞാപനത്തിന് സ്‌റ്റേ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

മുസ്‌ലിം ലീഗിന്റെ അഭിഭാഷകന്‍ കപില്‍ സിബലുമായും നിയമ വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും നിയമപരമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനും നാഷണല്‍ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഇന്നലെ ഡല്‍ഹിയില്‍ എത്തിയിരുന്നു.

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്കളാണ് ഡല്‍ഹിയിലേക്ക് പോയത്. കഴിഞ്ഞ ദിവസം കപില്‍ സിപലുമായി നേതാക്കള്‍ കൂടികാഴ്ച നടത്തിയിരുന്നു.

Continue Reading

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത്: എം.എസ്.എഫ്

മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

ന്യൂഡൽഹി: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ഹിന്ദുത്വം പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ ഫലമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വർഗീയവൽക്കരണത്തെ ശക്തമായി അപലപിക്കുന്നു. മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബൗദ്ധിക സംവാദങ്ങൾ സുഗമമാക്കുന്നതിനും ഊർജസ്വലമായ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതിനുപകരം അക്രമത്തിന്റെയും വിദ്വേഷത്തിയും കേന്ദ്രങ്ങളായി മാറ്റരുതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു പറഞ്ഞു.

Continue Reading

Trending