ഫാത്തിമ ലത്തീഫിന്റെ മരണം; അധ്യാപകര്‍ക്ക് ക്ലീന്‍ചീറ്റ് നല്‍കി മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട്

മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകര്‍ കുറ്റക്കാരല്ലെന്ന് ഐ.ഐ.ടി മദ്രാസിന്റെ റിപ്പോര്‍ട്ട്. ഐ.ഐ.ടിയിലെ ആഭ്യന്തര അന്വേഷണ കമ്മറ്റിയാണ് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. ഒരു വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞിന്റെ മനോവിഷമത്തിലാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ അധ്യാപകര്‍ക്കെതിരെ ഉയര്‍ന്ന ജാതി അധിക്ഷേപ ആരോപണത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പ്രതിബാധിക്കുന്നില്ല. അധ്യാപകര്‍ക്ക് ക്ലീന്‍ ചീറ്റ് നല്‍കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച അന്വേഷണം കോടതിയുടെ മേല്‍ നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്നറിയിച്ചിരുന്നു.നേരത്തെ ഫാത്തിമയുടെ കേസ് വിദഗ്ദ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഐ.ഐ.ടിയില്‍ നടന്ന മരണങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. നവംബര്‍ എട്ടിനാണ് ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

SHARE