സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയുടെ സഹായം വേണ്ടെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ ശിവസേന ബിജെപി ബന്ധം കൂടുതല്‍ സങ്കീര്‍ണതയിലേക്ക്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയുടെ സഹായം വേണ്ടെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെയാണ് വ്യക്തമാക്കി. നുണയനെന്ന് വിളിച്ചവരുമായി ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

‘മഹാരാഷ്ട്രയില്‍ ഒരു ദിവസം ശിവസേന മുഖ്യമന്ത്രിയുണ്ടാകുമെന്ന് ബാല്‍താക്കറെയ്ക്ക് ഞാന്‍ വാക്ക് നല്‍കിയിരുന്നു. അത് ഞാന്‍ നിറവേറ്റും. അതിന് അമിത് ഷായും ഫഡ്‌നാവിസും വേണമെന്നില്ല’ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം ശിവസേനയ്‌ക്കെതിരെ ബിജെപി നേതാവ് ഫഡ്‌നാവിസും രംഗത്തെത്തിയിരുന്നു. പലതവണ ശ്രമിച്ചിട്ടും ഉദ്ധവ് താക്കറെ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്നും ശിവസേനയുടെ പ്രകോപനം അംഗീകരിക്കാനാവില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.