നിങ്ങള്‍ വിഡ്ഢിയാണെന്ന് നിങ്ങളറിയുന്നില്ല; അതിന്റെ ബുദ്ധിമുട്ട് മറ്റുള്ളവര്‍ക്കാണ്: മഹേഷ് ഭട്ട്

മുംബൈ: ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിന്റെ പുതിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. വിഡ്ഢിത്ത പരിശോധിക്കാനുള്ള മെഷീന് മുന്നില്‍ നില്‍ക്കുന്ന ഒരു വ്യക്തിയുടെ ചിത്രത്തോടെയാണ് മഹേഷ് ഭട്ടിന്റെ ട്വീറ്റ്. ‘നിങ്ങള്‍ മരിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ മരിച്ചു എന്ന് നിങ്ങളറിയുന്നില്ല. അതില്‍ വേദനിക്കുന്നത് മറ്റുള്ളവരാണ്. നിങ്ങള്‍ ഒരു വിഡ്ഢിയായാലും അതുപോലെ തന്നെയാണ്’-മഹേഷ് ഭട്ട് ട്വീറ്റ് ചെയ്തു.

ആരുടെയും പേരും സംഭവങ്ങളും പറയാതെയാണ് ഒരു വരിയിലുള്ള ട്വീറ്റ് എങ്കിലും വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തിനെതിരെ ശക്തമായ പരിഹാസമായാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

SHARE