പീഡനശ്രമം തടഞ്ഞു; മലപ്പുറം മഞ്ചേരിയില്‍ കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

മഞ്ചേരി: മലപ്പുറം മഞ്ചേരിയില്‍ ഒന്‍പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കുഞ്ഞിന്റെ അമ്മ പീഡനശ്രമം തടഞ്ഞതിനെ തുടര്‍ന്നാണ് കുഞ്ഞിന് വെട്ടേറ്റത്. അതേസമയം, സംഭവം പൊലീസില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കൂടാതെ പൊലീസിന്റെ ഭാഗത്തുനിന്നും ഭീഷണി നേരിടേണ്ടി വന്നുവെന്നും അവര്‍ അറിയിച്ചു.

തെരുവില്‍ കഴിയുന്ന കുഞ്ഞിനും അമ്മക്കുമാണ് പീഡനം ഏല്‍ക്കേണ്ടി വന്നത്. അമ്മ പീഡനശ്രമം എതിര്‍ത്തതോടെ ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിന്റെ കാലില്‍ വെട്ടുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തില്ല. ഇതിനുമുമ്പും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു. കുഞ്ഞിന്റെ കാലില്‍ മൂന്ന് തുന്നലുകളുണ്ട്.

SHARE