മലപ്പുറത്ത് ഉരുള്‍പ്പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

മലപ്പുറം: ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു.
നിലമ്പൂരിനു സമീപം ചെട്ടിയാംപാറയില്‍ ഇന്നു രാവിലെയാണ് സംഭവം.
ആദിവാസി കുടുംബത്തിലെ അഞ്ചു പേരാണ് മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെത്തി.
ജില്ലയില്‍ വ്യാപകമായ കൃഷിനാശവുമുണ്ടായി. അരിക്കോടിനു സമീപം മൂര്‍ക്കനാട് പാലത്തിന്റെ പകുതിയും ഒലിച്ചുപോയി. ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകുകയാണ്. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള സംഘം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്്. നാല്‍പതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

SHARE