വഞ്ചനാകേസില്‍ മലയാളിയായ ബോളിവുഡ് നടന്‍ അറസ്റ്റില്‍

Arrested man in handcuffs with hands behind back

മുംബൈ: വഞ്ചനാകേസില്‍ ബോളിവുഡ് നടനും മലയാളിയുമായ പ്രശാന്ത് നാരായണനും ഭാര്യയും അറസ്റ്റിലായി. ബംഗാളി സ്വദേശിനിയായ ഷോനയാണ് ഭാര്യ. ഇവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

മലയാളി സിനിമാ നിര്‍മാതാവ് തോമസ് പണിക്കര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 2017ല്‍ തോമസ് പണിക്കര്‍ നിര്‍മിച്ച സിനിമയില്‍ പ്രശാന്ത് നാരായണന്‍ അഭിനയിച്ചിരുന്നു. ഇതിന് ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കളായി. തുടര്‍ന്ന് ഭാര്യയുടെ പേരിലുള്ള കമ്പനിയില്‍ പണം നിക്ഷേപിക്കാനായി പ്രശാന്ത് നാരായണന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം 1.20 കോടി രൂപ തോമസ് പണിക്കര്‍ നിക്ഷേപിച്ചു. ഇതിനുശേഷമാണ് പ്രശാന്ത് തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് തോമസ് പണിക്കര്‍ പരാതി നല്‍കിയത്.

മുംബൈയില്‍ അറസ്റ്റ് ചെയ്ത ഇരുവരെയും കേരള പൊലീസിന് കൈമാറി. തലശേശേരി അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇരുവരെയും സെപ്റ്റംബര്‍ 20 വരെ കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍ എടക്കാട് സ്വദേശിയാണ് പ്രശാന്ത് നാരായണന്‍. ‘മര്‍ഡര്‍ 2’ അടക്കമുള്ള ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് പ്രശാന്ത് നാരായണന്‍. ഹിന്ദിയിലും മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലുമായി പ്രശാന്ത് നാരായണന്‍ അന്‍പതോളം അഭിനയിച്ചിട്ടുണ്ട്. ഷാഡോസ് ഓഫ് ടൈം, മര്‍ഡര്‍ 2, വൈസ ഭി ഹോത്താ ഹെ 2 എന്നിവയാണ് അഭിനയിച്ച പ്രധാന സിനിമകള്‍.

SHARE