ഇസ്രയേലില്‍ മലയാളിയെ കുത്തിക്കൊന്നു ; രണ്ട്‌ പേര്‍ അറസ്റ്റില്‍

ഇസ്രയേലില്‍ മലയാളിയെ കുത്തിക്കൊന്നു ; രണ്ട്‌ പേര്‍ അറസ്റ്റില്‍

ഇസ്രയേലില്‍ അന്‍പതു വയസ്സുകാരനായ മലയാളിയെ കുത്തിക്കൊലപ്പെടുത്തി. ടെല്‍ അവീവിലുള്ള അപാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. മലയാളിയായ ജെറോം അര്‍തര്‍ ഫിലിപ്പാണ് കുത്തേറ്റ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റൊരു മലയാളി പീറ്റര്‍ സേവ്യര്‍ ചികില്‍സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട ഇന്ത്യക്കാരായ മറ്റു രണ്ടുപേരെ അറസ്റ്റു ചെയ്തു. ജെറോമിനൊപ്പം താമസിച്ചിരുന്നവരാണ് പിടിയിലായത്.

NO COMMENTS

LEAVE A REPLY