കോവിഡ് ബാധിച്ച് സൗദിയില്‍ മലയാളി നഴ്‌സ് മരിച്ചു; ആകെ മരണം 16

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് വീണ്ടും മലയാളി മരിച്ചു. കൊല്ലം എഴുകോണ്‍ സ്വദേശിനിയായ നഴ്‌സ് ലാലി തോമസ് പണിക്കരാണ് റിയാദില്‍ മരിച്ചത്. 54 വയസായിരുന്നു.
ഇന്നലെ രാവിലെ കോവിഡ് സ്ഥിരീകരിക്കുകയും തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയുമായിരുന്നു.

ആരോഗ്യവിഭാഗം ജീവനക്കാരെത്തിയാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 16 ആയി. സൗദിയില്‍ ആദ്യത്തേയും ഗള്‍ഫില്‍ രണ്ടാമത്തേയും മലയാളി ആരോഗ്യപ്രവര്‍ത്തകയാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. തോമസ് മാത്യു ആണ് ഭര്‍ത്താവ്. ഏക മകള്‍ മറിയാമ്മ തോമസ് നാട്ടിലാണ്.