മോദിക്ക് മുഖത്തടി; വിശദീകരണവുമായി മമത

മോദിക്ക് മുഖത്തടി; വിശദീകരണവുമായി മമത

ന്യൂഡല്‍ഹി: ഫാസിസ്റ്റ് ഭരണം നടത്തുന്ന നരേന്ദ്ര മോദിയുടെ മുഖത്തടിക്കുന്ന പ്രസ്താവനയില്‍ വിശദീകരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദിക്കെതിരേ ജനാധിപത്യപരമായി തിരിച്ചടി നല്‍കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് മമത വ്യക്തമാക്കി.

ഞാന്‍ മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി മോദി പാടി നടക്കുകയാണ്. വാക്കുകള്‍ വളച്ചൊടിച്ച് സഹതാപമുണ്ടാക്കാനാണ് മോദിയുടെ ശ്രമം. എന്താണ് പറഞ്ഞതെന്ന് മനസിലാക്കാനെങ്കിലും ശ്രമിക്കണം. താങ്കളുടെ മുഖത്തടിച്ചിട്ട് എനിക്കെന്ത് നേട്ടം. രാജ്യം കണ്ട എറ്റവും വലിയ ഫാസിസ്റ്റ് ഭരണാധികാരിക്ക് വോട്ടെടുപ്പിലൂടെ തിരിച്ചടി നല്‍കണമെന്നാണ് ഞാന്‍ പറഞ്ഞത്- മമത വ്യക്തമാക്കി. തൊഴിലില്ലായ്മയെ കുറിച്ചോ കള്ളപ്പണത്തെ കുറിച്ചോ കര്‍ഷകരെ കുറിച്ചോ ഒരക്ഷരം സംസാരിക്കാതെ ടെലിപ്രോംപ്റ്ററും വെച്ച് പഴയകാര്യങ്ങള്‍ പറഞ്ഞു നടക്കുകയാണ് മോദിയെന്നും അവര്‍ കുറ്റപ്പെടുത്തി.

10 കോടി തൊഴില്‍ നിങ്ങള്‍ വാഗ്ദാനം ചെയ്തു. എവിടെ തൊഴില്‍? പശ്ചിമബംഗാളില്‍ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനം കുറഞ്ഞെന്ന് പാര്‍ലമെന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഒരു പേപ്പറോ ടെലിപ്രോംപ്റ്ററോ ഉപയോഗിക്കാതെ ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് ഒരു തുറന്ന് ചര്‍ച്ചയ്ക്ക് ഞാന്‍ മോദിയെ വെല്ലുവിളിക്കുന്നു- മമത പറഞ്ഞു. മറ്റുള്ളവരെ സംരക്ഷിക്കാന്‍ ഇറങ്ങുന്നതിന് മുന്‍പ് സ്വന്തം ഭാര്യയെ സംരക്ഷിക്കൂവെന്നും മമത പരിഹസിച്ചു.

NO COMMENTS

LEAVE A REPLY