ബി.ജെ.പിയെക്കാള്‍ വര്‍ഗീയമായ പാര്‍ട്ടി ഇന്ത്യയിലില്ലെന്ന് മമത

ബി.ജെ.പിയെക്കാള്‍ വര്‍ഗീയമായ പാര്‍ട്ടി ഇന്ത്യയിലില്ലെന്ന് മമത

കൊല്‍ക്കത്ത: ബി.ജെ.പിയെക്കാള്‍ വര്‍ഗീയമായ മറ്റൊരു പാര്‍ട്ടി ഇന്ത്യയിലില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പിയെ എതിര്‍ക്കാന്‍ തയ്യാറുള്ള എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുമെന്ന് അവര്‍ പറഞ്ഞു. സോണിയാ ഗാന്ധിക്ക് അസുഖമായതിനാല്‍ ഇപ്പോള്‍ ചര്‍ച്ച നടത്താനാവില്ല. അവര്‍ ആരോഗ്യം വീണ്ടെടുത്ത ശേഷം ചര്‍ച്ച നടത്തും. ശത്രുഘ്‌നന്‍ സിന്‍ഹ, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവരുമായി ചര്‍ച്ച നടത്തും. മായാവതിയും അഖിലേഷ് യാദവും ചര്‍ച്ചക്ക് ക്ഷണിച്ചാല്‍ പോവാന്‍ തയ്യാറാണെന്നും മമത പറഞ്ഞു.

സ്വന്തം പാര്‍ട്ടിക്കാര്‍ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന ഭയം മൂലമാണ് അവിശ്വാസ പ്രമേയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണനക്കെടുക്കാത്തതെന്നും മമത പറഞ്ഞു. ബി.ജെ.പി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്ച രാത്രിയാണ് മമത ഡല്‍ഹിയിലെത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് മുമ്പ് ബി.ജെ.പിക്കെതിരെ മൂന്നാംമുന്നണി രൂപീകരിക്കുകയാണ് മമതയുടെ ലക്ഷ്യം.

NO COMMENTS

LEAVE A REPLY