ഷൂട്ടിങ്ങിനിടെ മമ്മൂട്ടിക്ക് പരിക്ക്

 

മാമാങ്കം സിനിമയുടെ ഷൂട്ടിങിനിടെ നടന്‍ മമ്മൂട്ടിയ്ക്ക് പരുക്കേറ്റു. ചിത്രത്തിലെ പ്രധാനപ്പെട്ട സംഘട്ടന രംഗം ചിത്രീകരിയ്ക്കുമ്പോഴായിരുന്നു താരത്തിന് മുറിവ് പറ്റിയത്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സീനിന്റെ പെര്‍ഫെക്ഷനായി റീ ഷൂട്ടു ചെയ്യവേയാണ് സംഭവം.

16മത്തെ നൂറ്റാണ്ടില്‍ നടന്നിരുന്ന മാമാങ്കത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. എറണാകുളത്ത് സെറ്റിട്ടാണ് പ്രധാന ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്.

SHARE