തഗ്‌ലൈഫുകളുടെ സുല്‍ത്താന്‍; കോവിഡ് കാലത്ത് വൈറലായി മാമുക്കോയാ കൗണ്ടറുകള്‍


കോവിഡ് കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടിലിരിപ്പാണ്. കൈയിലെ മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയുമാണ് മിക്കവര്‍ക്കും ചടപ്പ് മാറ്റാനുള്ള ഏക ഉപാധി. ഈ അവസരം മുതലെടുത്ത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ട്രോള്‍ വീഡിയോകളുടെയും മറ്റും കുത്തൊഴുക്കാണ്. അക്കൂട്ടത്തില്‍ ഏറ്റവും ഹിറ്റായി മാറിയിരിക്കുകയാണ് ഹാസ്യവേഷങ്ങളില്‍ അഗ്രഗണ്യനായ മാമുക്കോയയുടെ കിടിലന്‍ കൗണ്ടറുകള്‍. ആളുകള്‍ പുതിയതൊക്കെ കണ്ടു കണ്ട് മടുത്തതിനാല്‍ പഴയതിലേക്കു തന്നെ മടങ്ങിയപ്പോള്‍ നമുക്കു മുന്നിലെത്തിച്ചേര്‍ന്നത് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ വകനല്‍കുന്ന അനേകം തഗ്‌ലൈഫുകള്‍.

ഉരുളക്ക് ഉപ്പേരി മറുപടി പറയുന്ന പറയുന്ന മാമുക്കോയയുടെ കോമഡികളാണ് മാമുക്കോയ നര്‍മങ്ങളാണ് ഈ കൊറോണാ കാലത്തെ ട്രെന്റ്. തഗ്‌ലൈഫ് എന്നു പറഞ്ഞാല്‍ അജ്ജാതി തഗ്‌ലൈഫ്. മാമുക്കോയ ഒരുകാലത്ത് അഭിനയിച്ചു ഹിറ്റാക്കിയ കഥാപാത്രങ്ങളുടെ സംഭാഷണ ശകലങ്ങള്‍ എഡിറ്റ് ചെയ്ത് ഉള്‍പ്പെടുത്തിയാണ് വ്യത്യസ്തതയാര്‍ന്ന തഗ്‌ലൈഫ് വീഡിയോകള്‍ സൃഷ്ടിച്ചിരിക്കുന്നത്.

ചായക്കടയിലേക്കെത്തുന്നൊരാള്‍ ചായക്കടക്കാരനോട് മധുരം കുറച്ചൊരു ചായ എന്ന് ചോദിക്കുന്നു. അപ്പോള്‍ കഴിക്കാനെന്തെങ്കിലും വേണോയെന്നായി ചായക്കടക്കാരന്‍, ഇത് കേട്ട് അടുത്തിരിക്കുന്ന മാമുക്കോയയുടെ കഥാപാത്രം പറയുന്നത് കഴിക്കാനല്ലേ ചായ അല്ലാതെപിന്നെ കൈയുംകാലും കഴുകാനാണോയെന്നാണ്.

ഒരു ഡോക്ടറോട് ഡോക്ടറല്ലേ എന്ന് മാമുക്കോയ അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുമ്പോള്‍ ഡക്ടറല്ലെങ്കില്‍ ഇതുപോലൊരു സ്റ്റെതസ്‌കോപ്പ് കഴുത്തിലിട്ടോണ്ടിരിക്കുവോടോ എന്ന് ഡോക്ടര്‍ പറയുന്നു, ഇത് കേട്ട് മാമുക്കോയയുടെ കഥാപാത്രം പറയുന്നതാണ് തഗ്, അത് നോക്കേണ്ട, പരമശിവന്‍ പാമ്പിനെ കഴുത്തിലിട്ടിട്ടാ നില്‍പ്പ്, അങ്ങേരെന്താ പാമ്പ് പിടിത്തക്കാരനാണോയെന്നാണത്.

ഇങ്ങനെ തുടങ്ങി അഭിനയിച്ച കാലത്ത് പലരും ശ്രദ്ധിക്കാതെ പോയ കാര്യങ്ങളാണ് ഇപ്പോഴത്തെ ട്രോള്‍ പിള്ളേര്‍ പൊടി തട്ടിയെടുക്കുന്നത്.

SHARE