റിയാലിറ്റി ഷോ താരത്തിനു നേരെ ആസിഡാക്രമണം: പ്രതി അറസ്റ്റില്‍

ഭോപ്പാല്‍: ടിവി റിയാലിറ്റി ഷോ താരത്തിനു നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 20കാരി രൂപാലി നിരാപൂരിനു നേരെ ആസിഡ് ആക്രമണം നടത്തിയ കേസില്‍ മഹേന്ദ്രയെന്ന യുവാവാണ് അറസ്റ്റിലായത്. മധ്യപ്രദേശ് ഇന്‍ഡോറിലെ ബന്‍ഗംഗയില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവമുണ്ടായത്.

പരിപാടി അവതരിപ്പിക്കുന്നതിന് അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് യുവതിക്കു നേരെ ആക്രമണമുണ്ടായത്. ആസിഡ് തെറിച്ച് യുവതിയുടെ മുഖത്തും കണ്ണിനും പൊള്ളലേറ്റു. ആക്രമണം നടത്തിയ യുവാവ് പെണ്‍കുട്ടിയോട് നിരവധി തവണ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിന്റെ പ്രതികാരമായാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് വിവരം.

SHARE