തിരുവനന്തപുരത്ത് ലഹരി മാഫിയയുടെ കുത്തേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരത്ത് ലഹരി മാഫിയയുടെ കുത്തേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം:തിരുവനന്തപുരം ശ്രീവരാഹത്ത് ലഹരി മാഫിയയുടെ കുത്തേറ്റ് യുവാവ് മരിച്ചു. ശ്യാം എന്ന മണിക്കുട്ടനാണ് മരിച്ചത്. ലഹരി മരുന്ന് മാഫിയാ സംഘം ഏറ്റുമുട്ടുന്നതിനിടെ മണിക്കുട്ടന്‍ തടയാന്‍ ചെന്നതായിരുന്നു. മാഫിയ സംഘത്തിലെ അര്‍ജുനാണ് കുത്തിയതെന്നാണ് പോലീസ് നിഗമനം.

ശ്യാമിന് പുറമെ രണ്ടുപേര്‍ക്കു കൂടി കുത്തേറ്റിട്ടുണ്ട്. ഉണ്ണിക്കണ്ണന്‍, വിമല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതികളായ രജിത്ത്, മനോജ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍പോയ അര്‍ജുന് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ രാത്രി പതിനൊന്നിനായിരുന്നു സംഭവം. ശ്രീവരാഹത്തിന് സമീപം റോഡ് വക്കില്‍ പരസ്പരം അടിപിടികൂടുകയായിരുന്ന സമീപവാസികളായ നാല് പേരെ ബൈക്കിലെത്തിയ മണിക്കുട്ടന്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് സംഘത്തിലുണ്ടായിരുന്ന അര്‍ജുന്‍ കൈയിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് മണിക്കുട്ടനെ കുത്തിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ശാലിനി, ശ്യാമ എന്നിവരാണ് മണിക്കുട്ടന്റെ സഹോദരിമാര്‍.

NO COMMENTS

LEAVE A REPLY