കട്ടത്താടിയുണ്ടോ?; നിങ്ങള്‍ക്ക് ആസിഫലിയുടെ മന്ദാരത്തിന്റെ ടിക്കറ്റും സമ്മാനങ്ങളും ലഭിക്കും

നടന്‍ ആസിഫ്അലി നായകനാവുന്ന പുതിയ ചിത്രം മന്ദാരത്തിന്റെ ടിക്കറ്റ് ഫ്രീയായി ലഭിക്കാനിതാ സുവര്‍ണ്ണാവസരം. സിനിമയില്‍ ആസിഫലിയുടെ ലുക്കുപോലെയാണ് നിങ്ങളുടെ ലുക്കെങ്കില്‍ ചിത്രം അണിയറപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്താല്‍ ഫ്രീടിക്കറ്റ് നല്‍കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. നവാഗതനായ വിജേഷ് വിജയ് ആണ് മന്ദാരം സംവിധാനം ചെയ്യുന്നത്. എം സജാസാണ് ചിത്രത്തിനുവേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. അനാര്‍ക്കലി മരക്കാര്‍, ജേക്കബ് ഗ്രിഗോറി, അര്‍ജുന്‍ അശോകന്‍, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. മണാലിയിലാണ് ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

SHARE