Connect with us

More

മംഗളത്തില്‍ നിന്നും വീണ്ടും രാജി; വിവാദങ്ങള്‍ക്ക് ചാനല്‍ മറുപടി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാരന്റെ രാജി

Published

on

മംഗളം ചാനലില്‍ നിന്ന് ജീവനക്കാരന്‍ നിതിന്‍ അംബുജന്‍ രാജിവെച്ചു. ചാനല്‍ പുറത്തുവിട്ട ബ്രൈക്കിംഗ് ന്യൂസിന്റെ ധാര്‍മ്മികത ചോദ്യം ചെയ്തുകൊണ്ടുതന്നെയാണ് തൃശൂര്‍ റിപ്പോര്‍ട്ടറായ നിതിനും രാജിയിലേക്കെത്തിയിരിക്കുന്നത്. വിവാദങ്ങള്‍ക്ക് രണ്ടുദിവസത്തിനകം ചാനല്‍ മറുപടി നല്‍കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും മറുപടി നല്‍കാന്‍ ചാനല്‍ തയ്യാറായില്ലെന്നും അതിനാല്‍ രാജിവെച്ചൊഴിയുകയാണെന്നും നിതിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇന്നലെ വനിതാ മാധ്യമപ്രവര്‍ത്തകയായ അല്‍ നീമ അഷ്‌റഫും രാജിവെച്ചിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്നലെ വരെ ഞാന്‍ മംഗളം ടെലിവിഷന്‍ കുടുബാംഗമായിരുന്നു.
ഇന്ന് മംഗളം ടെലിവിഷന്‍ എന്നെയേല്‍പ്പിച്ച ഉത്തരവാദിത്തമായ തൃശ്ശൂര്‍ ബ്യൂറോ റിപ്പോര്‍ട്ടര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചിരിക്കുകയാണ്.ഫെബ്രുവരി 8നായിരുന്ന ജേര്‍ണലിസ്റ്റ് ട്രെയിനി എന്ന നിലയില്‍ ഞാന്‍ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്.ഫെബ്രുവരി 24ന് തൃശ്ശൂര്‍ ബ്യൂറോയിലെ ചാനല്‍ റിപ്പോര്‍ട്ടറായി ചുമതലയേല്‍ക്കുകയും ചെയ്തു.മാധ്യമ പ്രവര്‍ത്തനമെന്നത് ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടും,സാധാരണക്കാര്‍ ഇപ്പോഴും മാധ്യമപ്രവര്‍ത്തനത്തില്‍ വിശ്വാസ്തയര്‍പ്പിക്കന്നതു കൊണ്ടും ഏല്‍പ്പിച്ച ചുമതലയെ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ഏറ്റെടുത്തത്. ചാനലിന്റെ ഭാഗമായി നില്‍ക്കുന്ന വ്യക്തയെന്ന നിലയില്‍ ഇതിന്റെ ഉദ്ഘാടനവേളയിലും ചാനല്‍ ഒരു ബ്രേക്കിംഗ് ന്യൂസ് പുറത്തുവിടുമെന്ന് ഞാനും ഏറെ പ്രചരിപ്പിക്കുകയും ചെയ്തു.
എന്നാല്‍ 26ന് 11 മണിക്ക് ചാനല്‍ ഓണ്‍എയര്‍ ചെയ്ത ബ്രേക്കിംഗ് ന്യൂസിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തട്ടെ…
ന്യൂസ് പുറത്ത് വിട്ടതിന് ശേഷം അനേകം ചോദ്യങ്ങള്‍ ഉയര്‍ന്നു. ആ സംഭാഷണത്തിലെ സ്ത്രി ആരാണ്, എന്താണ് മന്ത്രിയോടുള്ള പരാതി, സംഭാഷണം വഴിവിട്ട രീതിയില്‍ പോകുന്നുവെന്നറിഞ്ഞിട്ടും എന്ത് കൊണ്ട് മറുഭാഗത്തുള്ള വ്യക്തി ഫോണ്‍ കട്ട് ചെയ്തില്ല (അതിനര്‍ഥം അവരുടെ ഇഷ്ടപ്രകാരമുള്ള സംഭാഷണമായിട്ടല്ലേ അതിനെ കാണേണ്ടത് ),ഇതില്‍ അവര്‍ക്ക് പരാതിയുണ്ടോ, ഇല്ലയോ എന്ന് മംഗളത്തിനല്ലാതെ പുറംലോകത്തിനറിയില്ല.
ഇനി മാധ്യമ പ്രവര്‍ത്തകരാണെന്ന് കരുതി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് ചെല്ലാമോ ?
ഇത്തരത്തില്‍ ഉയര്‍ന്നു വന്ന വിവാദ ചോദ്യങ്ങള്‍ക്ക് ചാനല്‍ രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍ക്കുമെന്ന് കരുതി. എന്നാല്‍ വാര്‍ത്ത പുറത്ത് വിട്ട് നാലുനാള്‍ കഴിഞ്ഞിട്ടും സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന് ഇത്തരം ചോദ്യങ്ങള്‍ക്ക് ചാനലിന് ഇത് വരെ വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.ഇത് ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പുറത്തുവിട്ടതാണ്
വാസ്തവമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.അങ്ങനെയെങ്കില്‍ അത് മാധ്യമ പ്രവര്‍ത്തനമല്ല എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍.അത്തരം മാധ്യമ പ്രവര്‍ത്തനത്തോട് യോജിപ്പുമില്ല.പഠിച്ചതും, ചെയ്യാനാഗ്രഹിക്കുന്നതും അത്തരം മാധ്യമ പ്രവര്‍ത്തനമല്ല. അത് കൊണ്ട് തന്നെ ആ പ്രവര്‍ത്തന രീതി മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്ന ഉറച്ച വിശ്വസത്തോടെയാണ് ആ സ്ഥാപനവുമായിട്ടുള്ള ബന്ധം വിട്ടത്.
സ്ത്രീ സുരക്ഷയക്ക് പ്രാധാന്യം നല്‍കി കൊണ്ട് തുടക്കം കുറിച്ച് ,ചാനല്‍ പുറത്ത് വിട്ട വാര്‍ത്തയ്ക്ക് ശേഷം വനിതാ മാധ്യമ പ്രവര്‍ത്തകരാകെ സംശയത്തിന്റെ നിഴലിലായി.സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും സുരക്ഷയുടെയും ധാര്‍മ്മികതയുടെയുമൊക്കെ അതിര്‍ത്തികള്‍ കൂടുതല്‍ അവ്യക്തമാവുകയും ചെയ്തു.
ചാനല്‍ ലോഞ്ച് ചെയ്ത പിറ്റേ ദിവസങ്ങളില്‍ തന്നെ മലപ്പുറം സ്വദേശിനി തന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന രീതിയിലുള്ള പരാതിയുമായി രംഗത്തെതുകയും ചെയ്തു.
അത് തന്നെയാണ് മംഗളത്തില്‍ നിന്ന് പടിയിറങ്ങാം എന്ന നിലപാടിലേക്ക് കൊണ്ടെത്തിച്ചത്.
അതിന്യൂനപക്ഷം വരുന്ന സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്കൊഴികെ ബഹുഭൂരിപക്ഷം തൊഴിലാളികള്‍ക്കും സത്യത്തെക്കുറിച്ചും ഉള്ളുകളികളെക്കുറിച്ചും ഉപജാപങ്ങളെക്കുറിച്ചും അറിയില്ലെന്നിരിക്കെ, പാപഭാരം പേറിയും ആക്ഷേപ വര്‍ഷം സഹിച്ചും, നിവൃത്തികേടുകൊണ്ട് അവിടെ തുടരുന്നവര്‍ക്ക് എന്റെ പൂര്‍ണ്ണ പിന്തുണ….

(മംഗളം ടെലിവിഷന്‍ അംഗമെന്ന നിലയില്‍
വാര്‍ത്ത വന്നതിന് ശേഷം വ്യക്തിപരമായും അല്ലാതെയും അത്തരം മാധ്യമ സംസ്‌കാരത്തോട് യോജിക്കുന്നുണ്ടോ എന്ന് ചോദിച്ചവരോടുള്ള മറുപടിയാണിത് ).

 

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending