അടവുകള്‍ എല്ലാം തീര്‍ന്നു; കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ ബ്ലാക്ക് മാജിക്കുമായി ബി.ജെ.പി

ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണം കനക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ കുതന്ത്ര നീക്കം നടക്കുന്നതായി ആരോപണം. മംഗളൂരു സൗത്ത് സ്ഥാനാര്‍ഥിയും എം.എല്‍.എയുമായി ജെ.ആര്‍.ലോബയ്‌ക്കെതിരെ നടത്തിയ ദുര്‍മന്ത്രവാദമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

വ്യാഴാഴ്ചയാണ് എം.എല്‍.എ.യുടെ വീടു പരിസരത്തു നിന്നും ബ്ലാക്ക് മാജിക് വസ്തുക്കള്‍ കണ്ടെത്തുന്നത്. സംഭവിത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയാണ് ബിജെപിയെ ദുര്‍മന്ത്രവാദ പ്രവര്‍ത്തികളിലേക്ക് എത്തിച്ചതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

SHARE