വ്യാജ വാര്‍ത്ത: പൊലീസില്‍ പരാതി നല്‍കി നടി മഞ്ജു വാര്യര്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് നടി മഞ്ജുവാര്യര്‍ പൊലീസില്‍ പരാതി. കന്റോണ്‍മെന്റ് എസ്.ഐ ഷാഫിക്കാണ് നടി നേരിട്ട് പരാതി നല്‍കിയത്. തിരുവനന്തപുരത്ത് ഷൂട്ടിങിനിടെ ഒരു സംഘമാളുകള്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രമുഖ നടന്റെ നേതൃത്വത്തിലുള്ള ആരാധകരാണ് ഇതിനു പിന്നിലെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും തന്നെയാരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും താരം പറയുന്നു. വ്യാജ വാര്‍ത്തക്കു പിന്നില്‍ മറ്റു പല ലക്ഷ്യങ്ങളുമുണ്ടെന്നും അവ അന്വേഷിച്ചു കണ്ടെത്തണമെന്നുമാണ് മഞ്ജു ആശ്യപ്പെട്ടിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചെങ്കല്‍ചൂള സ്വദേശി ശരതിനെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ സംഭവത്തെക്കുറിച്ച് തനിക്കറിവില്ലെന്നും വാര്‍ത്ത നല്‍കിയത് താന്‍ അല്ലെന്നും ശരത് പൊലീസിന് മൊഴി നല്‍കി. വാട്‌സ്ആപ്പ് വഴി ലഭിച്ച വാര്‍ത്ത മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.

SHARE