ജെസീക്കലാലിന്റെ കൊലപാതകി മനുശര്‍മ്മ ജയില്‍ മോചിതനായി

ന്യൂഡല്‍ഹി: മോഡലായിരുന്ന ജസീക്കലാലിന്റെ കൊലപാതകി മനുശര്‍മ്മ തിഹാര്‍ ജയിലില്‍ നിന്ന് മോചിതനായി. ഇയാളുടെ ജീവപര്യന്തം തടവ് കാലാവധി അവസാനിച്ചതോടെയാണ് ഇയാള്‍ പുറത്തിറങ്ങിയത്.
ശിക്ഷാവിധി പുനപ്പരിശോധനാ ബോര്‍ഡിന്റെ ശുപാര്‍ശയില്‍ ലഫ്റ്റനനന്റ് ഗവര്‍ണര്‍ ഇയാളെ മോചിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇയാള്‍ക്കൊപ്പം തീഹാര്‍ ജയിലില്‍ നിന്ന് 18 പേര്‍കൂടി മോചിതരായിട്ടുണ്ട്.

ഒരു പാര്‍ട്ടിക്കിടെ മദ്യം വിളമ്പാന്‍ വിസമ്മതിച്ച ജസീക്കയെ മനുശര്‍മ്മ വെടിവച്ച് കൊല്ലുകയായിരുന്നു. 1999 ഏപ്രില്‍ മുപ്പതിനാണ് കൊലപാതകം നടന്നത്. 2018ല്‍ ജസീക്കയുടെ സഹോദരി സബ്രീന ലാല്‍ മനുശര്‍മ്മയ്ക്ക് മാപ്പ് നല്‍കിയിരുന്നു. ഇയാളെ സ്വതന്ത്രനാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും അറിയിച്ചിരുന്നു. 17 വര്‍ഷമാണ് മനുശര്‍മ്മ ജയില്‍വാസമനുഭവിച്ചത്.

SHARE