മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ മുസ്‌ലിം സംഘടനകളെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

മാവോയിസ്റ്റ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്‌ലിം തീവ്രവാദികളാണെന്നും മാവോയിസ്റ്റുകളും മുസ്‌ലിം തീവ്രവാദ പ്രസ്ഥാനങ്ങളും തമ്മിലുള്ള ചങ്ങാത്തത്തെ കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നും പി മോഹനന്‍ ആവശ്യപ്പെട്ടു. മാവോയിസ്റ്റകളെ പ്രോത്സാഹിപ്പിക്കുന്നതും കൊണ്ടു നടക്കുന്നതും ഇത്തരം ശക്തികളാണെന്നും പി മോഹനന്‍ ആരോപിച്ചു.

കോഴിക്കോട് പന്തീരാങ്കാവില്‍ രണ്ട് സിപിഎം പ്രവര്‍ത്തരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായ അലനും താഹക്കും എതിരായ പാര്‍ട്ടി തല നടപടി സിപിഎം ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ ഇരുവരും ഇപ്പോഴും റിമാന്റിലാണ്. പാര്‍ട്ടി നടപടി പരസ്യപ്പെടുത്തുന്നതിന് മുമ്പാണ് പൊലീസ് മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയവര്‍ക്ക് പിന്നില്‍ മുസ്‌ലിം തീവ്രവാദ ശക്തികളാണെന്ന അഭിപ്രായ പ്രകടനവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തുന്നത്.

SHARE