Connect with us

More

മരട്: #ാറ്റുകള്‍ ഒഴിയാനുള്ള സമയ പരിധി അവസാനിച്ചു

Published

on

കൊച്ചി: തീരദേശ നിയമ ലംഘനത്തെ തുടര്‍ന്ന് സുപ്രിം കോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ#ാറ്റുകളില്‍ നിന്നും താമസക്കാരില്‍ ഇതുവരെ ഒഴിഞ്ഞത് 180 കുടുംബങ്ങള്‍ മാത്രം. കോടതി ഉത്തരവ് പ്രകാരം #ാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇന്നലെ രാത്രി 12ന് അവസാനിച്ചു. മരട് ഹോളിഫെയ്ത് എച്ച്ടുഒ #ാറ്റിലെ 54 കുടുംബക്കാരാണ് ഇനി ഒഴിയാനുള്ളത്. ആല്‍ഫ സെറീനില്‍ മുപ്പതും ഗോള്‍ഡന്‍ കായലോരം #ാറ്റില്‍ 20 കുടുംബങ്ങള്‍ ഒഴിയാനുണ്ട്. എച്ച്ടുഒ #ാറ്റില്‍ വിദേശ മലയാളികളുടെ 20 അപ്പാര്‍ട്ട്‌മെന്റുകള്‍ പൂട്ടിക്കിടക്കുകയാണ്. ഒഴിയാനുള്ള സമയപരിധി അവസാനിച്ചെങ്കിലും #ാറ്റിലെ താമസക്കാര്‍ക്ക് വീട്ടുപകരണങ്ങള്‍ മാറ്റുന്നതിന് കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്. സാധന സാമഗ്രികള്‍ മാറ്റാന്‍ എത്ര ദിവസം വേണമെന്ന് ഒരോ #ാറ്റ് ഉടമയും വ്യക്തിപരമായി സബ് കളക്ടര്‍ക്ക് എഴുതി നല്‍കണമെന്നും അവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പൊലീസ് തയ്യാറാണെന്നും എറണാകുളം എ.സി.പി കെ.ലാല്‍ജി പറഞ്ഞു. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം മരടിലെ #ാറ്റ് ഉടമകളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ബലപ്രയോഗത്തിലൂടെ ആരെയും ഒഴിപ്പിക്കില്ലെന്നും എ.സി.പി പറഞ്ഞു. കോടതി വിധി അംഗീകരിച്ച് #ാറ്റ് ഒഴിയാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസം ഉറപ്പാക്കണമെന്നും ഹോളി ഫെയ്ത് എച്ച്.ടു.ഒ #ാറ്റിലെ താമസക്കാര്‍ പറഞ്ഞു.
ഒഴിയാനുള്ള സമയ പരിധി അവസാനിച്ചതോടെ #ാറ്റുകളില്‍ നിന്നും മാറ്റാത്ത സാധനങ്ങള്‍ ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മാറ്റുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. ഇവ പിന്നീട് ഉടമകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പൂട്ടികിടക്കുന്ന വിദേശ മലയാളികളുടെ 20 അപ്പാര്‍ട്ട്‌മെന്റുകളില്‍ ഇവര്‍ നാട്ടിലെത്തുന്ന മുറയ്ക്ക് സാധനങ്ങള്‍ മാറ്റാനും സമയം നല്‍കിയിട്ടുണ്ട്. #ാറ്റുകളില്‍ നിന്നുള്ളവരെ സുഗമമായി ഒഴിപ്പിക്കാനും പുനരധിവാസം വേഗത്തിലാക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. മരട് നഗരസഭയുടെ അപേക്ഷയിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ടില്‍ നിന്നും തുക അനുവദിച്ചത്. കേസ് അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് സംഘം സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞു.

kerala

ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം, നിശബ്ദ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കേരളം

Published

on

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും അണികളും ഇന്ന് നിശബ്ദ പ്രചാരണത്തില്‍. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ ആരംഭിച്ചു. ഉദ്യോഗസ്ഥര്‍ രാവിലെ തന്നെ കേന്ദ്രങ്ങളില്‍ എത്തി. ഒരുമാസത്തോളം നീണ്ടുനിന്ന പ്രചാരണത്തിന് ശേഷം ഇന്നലെ വന്‍ ജന പങ്കാളിത്തത്തോടെ പരസ്യപ്രചാരണം അവസാനിച്ചു.

നിശബ്ദത പ്രചാരണം നടക്കുന്ന 24 മണിക്കൂറിനുള്ളില്‍ പലതരത്തിലുള്ള അട്ടിമറികള്‍ക്കും സാധ്യതയുണ്ട്. പ്രചാരണ കോലാഹലങ്ങള്‍ ഇല്ലാതെ അവസാന നിമിഷത്തില്‍യ വോട്ടര്‍മാരെ കണ്ട് തീരുമാനം ഉറപ്പാക്കുകയാണ് പാര്‍ട്ടികള്‍.
പോളിങ് സാമഗ്രികളുടെ വിതരണത്തിനായി 20 ലോക്‌സഭാ മണ്ഡലങ്ങളിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ട് തടയാനുള്ള പ്രത്യേക സംവിധാനവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്. എട്ടു ജില്ലകളില്‍ പൂര്‍ണമായും വെബ് കാസ്റ്റിംങ് ഏര്‍പ്പെടുത്തി.പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിക്കും. നാളെ രാവിലെ ഏഴുമണി മുതലാണ് പോളിങ് ആരംഭിക്കുക.

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടര്‍മാരാണുള്ളത്. നാളെ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാന്‍ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കൂടി പോസ്റ്റല്‍ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങള്‍ ഇന്നുകൂടി പ്രവര്‍ത്തിക്കും. ജൂണ്‍ നാലിനാണു വോട്ടെണ്ണല്‍. രണ്ടാംഘട്ടത്തില്‍ രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

Continue Reading

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

Trending