വിവാഹചിത്രത്തിന് താഴെ വിവാഹമോചനം എന്നാണെന്ന് കമന്റുകള്‍; പ്രതികരണവുമായി മീര

വിവാഹചിത്രത്തിന് താഴെ വിവാഹമോചനം എന്നാണെന്ന കമന്റുകളോട്് പ്രതികരണവുമായി അവതാരകയായ മീര. എല്ലാവരും വിവാഹം ചെയ്യുന്നത് ഒരുമിച്ച് ജീവിക്കാനാണ്. പിന്നെ എന്തിനുവേണ്ടിയാണ് ഇത്തരം ആവശ്യമില്ലാത്ത ചോദ്യങ്ങളെന്ന് മനസിലാകുന്നില്ലെന്ന് മീര പറഞ്ഞു. മീരയുടെ വിവാഹനിശ്ചയവാര്‍ത്ത അപ്രതീക്ഷിതമായാണ് ആരാധകരെ തേടിയെത്തിയത്. വിവാഹത്തേക്കുറിച്ചുള്ള മുന്‍ സൂചനകളൊന്നും മീര നല്‍കിയിരുന്നില്ല. പിന്നീട് പങ്കുവെച്ച ചിത്രത്തിനായിരു ന്നു മോശം കമന്റുകള്‍ വന്നത്.

തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെന്നും മീര പറഞ്ഞു. ‘ഇങ്ങനൊരാള്‍ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. എന്റെ പിറന്നാള്‍ ദിനത്തിലാണ് ആദ്യമായി വിഷ്ണുവിനെ കാണുന്നത്. ആ നിമിഷം മുതല്‍ ഞാന്‍ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന കണ്‍സപ്റ്റില്‍ അന്ധമായി വിശ്വസിച്ചു തുടങ്ങി. വിഷ്ണു എന്റേതാണെന്ന് തിരിച്ചറിഞ്ഞു. കെട്ടിപ്പിടിച്ച് എന്തുകൊണ്ട് ഇത്ര വൈകിയെന്നു ചോദിക്കാന്‍ തോന്നി” മീര പറഞ്ഞു. വീട്ടുകാരുള്‍പ്പെടെ തന്റേത് ഒരു പ്രണയവിവാഹമായിരിക്കുമെന്നാണ് കരുതിയതെന്നും ഒരു മണിരത്‌നം ചിത്രത്തിലെ പ്രണയം പോലൊന്ന് സംഭവിക്കുമെന്ന് താനും പ്രതീക്ഷിച്ചിരുന്നെന്നും മീര പറയുന്നു. ജോലി തിരക്കിനിടയില്‍ അത് സംഭവിച്ചില്ലെന്ന് മീര കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സോഷ്യല്‍ മീഡിയ വഴി ലഭിച്ച ചില കമന്റുകള്‍ മീരയെ വേദനിപ്പിച്ചുവെന്നും അവര്‍ വ്യക്തമാക്കി. ‘പകുതി കമന്റുകളും വിവാഹമോചനം എന്നാണെന്ന് ചോദിക്കുന്നവയായിരുന്നു. എല്ലാവരും വിവാഹം ചെയ്യുന്നത് ഒരുമിച്ച് ജീവിക്കാനാണ്. പിന്നെ എന്തിനുവേണ്ടിയാണ് ഇത്തരം ആവശ്യമില്ലാത്ത ചോദ്യങ്ങളെന്ന് മനസിലാകുന്നില്ലെന്നായിരുന്നു അതിനോടുള്ള മീരയുടെ പ്രതികരണം.

SHARE