ഇന്ന് റജബ് 1; മിഅ്‌റാജ് ഏപ്രില്‍ 24ന്

കോഴിക്കോട്: ജമാദുല്‍ആഖര്‍ 29 ന് ഇന്നലെ കാപ്പാട്ട് മാസപ്പിറവി കണ്ടതിനാല്‍ ഇന്ന് റജബ് ഒന്നായി ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ.വി ഇബ്ബിച്ചമ്മദ്, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി എന്നിവര്‍ ഉറപ്പിച്ചു.

ഇതുപ്രകാരം മിഅ്‌റാജ് ഏപ്രില്‍ 24 (റജബ് 27)ന് ആയിരിക്കും.

SHARE