‘കൊറോണ എല്ലായിടത്തുമുണ്ട്’; മാസ്‌ക് മുഖ്യമെന്ന് ലോകാരോഗ്യ സംഘടന

ജനീവ:കൊറോണ എല്ലായിടത്തുമുണ്ടെന്നും വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണെന്നും യാത്രക്കാരോട് ലോകാരോഗ്യ സംഘടന. ചില രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.ഈ വൈറസ് വ്യാപകമായി ഉണ്ടെന്ന കാര്യം ജനങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ വളരെ ഗൗരവപൂര്‍വ്വം മനസിലാക്കണമെന്നും ലോകാരോഗ്യ സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് വ്യക്തമാക്കി.

യാത്ര ചെയ്യുന്നവര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടന മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ പുറത്തിറക്കിയിട്ടില്ല. നേരത്തെ പുറത്തുവിട്ട മാര്‍ഗ നിര്‍ദ്ദേശത്തില്‍ സാമൂഹ്യ അകലം പാലിക്കുക, കൈകള്‍ കഴുക, കണ്ണുകള്‍, വായ്, മൂക്ക് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക എന്നിവയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.

SHARE