പൗരത്വ നിയമ ഭേദഗതി;പ്രധാനമന്ത്രിയെ വഴിയില്‍ തടയുമെന്ന് പ്രതിഷേധക്കാര്‍

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വന്‍ പ്രതിഷേധത്തിന് കൊല്‍ക്കത്തയില്‍ ആഹ്വാനം. പ്രധാനമന്ത്രിയെ വഴിയില്‍ തടയുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രി എത്തുമ്പോള്‍ വിമാനത്താവളം വളയാനും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കൊല്‍ക്കത്തയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നാല് പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കെയാണ് പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിവിധ സംഘടനകളാണ് കൊല്‍ക്കത്തയില്‍ പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദി ‘ഗോ ബാക്ക്’ പ്രതിഷേധിക്കണമെന്നാണ് സോഷ്യല്‍മീഡയയില്‍ അടക്കം പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്യുന്നത്.നേരത്തെ, പൗരത്വ പ്രതിഷേധം കത്തുന്ന സാഹചര്യത്തില്‍ അസമിലെ ഗുവാഹത്തി സന്ദര്‍ശനം പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കിയിരുന്നു.

SHARE