ഈ ഹാന്‍ഡ് സാനിറ്റെസറുകള്‍ ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി എഫ്ഡിഎ

കോവിഡ് കാലത്ത് നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായി സാനിറ്റെസറുകള്‍ മാറിയിരിക്കുന്നു. രോഗപ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഈ സാനിറ്റൈസറുകള്‍ എല്ലാം നിങ്ങള്‍ക്ക് ശരിയായ സുരക്ഷ നല്‍കുന്നുണ്ടോ? ഇല്ലെന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. എഫ്ഡിഎ അപ്രൂവല്‍ ഉണ്ടെന്നു വാദിക്കുന്ന ഈ ഒന്‍പതു സാനിറ്റസറുകള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത് എന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന അളവില്‍ മെന്തോള്‍ അടങ്ങിയവയാണ് ഇവ. ഇത് മനുഷ്യര്‍ക്ക് മാരകമാണ്. മെക്‌സിക്കോയിലാണ് ഇവ പ്രധാനമായി ഉല്‍പാദിപ്പിക്കുന്നത് എന്നാണ് വിവരം.

  1. All-Clean Hand Sanitizer
  2. Esk Biochem Hand Sanitizer
  3. CleanCare NoGerm Advanced Hand Sanitizer 75% Alcohol
  4. Lavar 70 Gel Hand Sanitizer
  5. The Good Gel Antibacterial Gel Hand Sanitizer
  6. CleanCare NoGerm Advanced Hand Sanitizer 75% Alcohol
  7. CleanCare NoGerm Advanced Hand Sanitizer 80% Alcohol (lot number 74589-005-03)
  8. CleanCare NoGerm Advanced Hand Sanitizer 80% Alcohol (lot number 74589-003-01)
  9. Saniderm Advanced Hand Sanitizer

ഇവയാണ് എഫ്ഡിഎ ഉപയോഗപ്രദമല്ല എന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന സാനിറ്റൈസറുകള്‍.

കടകളില്‍നിന്നു വാങ്ങുന്ന സാനിറ്റൈസറുകള്‍ നിര്‍ദ്ദിഷ്ട ഗുണനിലവാരം ഉള്ളതാണോ എന്ന് ശ്രദ്ധിക്കണം. ദൗര്‍ലഭ്യം മുതലെടുത്ത് വ്യാജ സാനിറ്റൈസറുകള്‍ മാര്‍ക്കറ്റില്‍ എത്താന്‍ ഈ സമയം വളരെ സാധ്യത കൂടുതലാണ്. എഥനോള്‍, ഐസോ പ്രൊപ്പൈല്‍ ആല്‍ക്കഹോള്‍ എന്നിവ സാനിറ്റൈസര്‍ ആയി ഉപയോഗിക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണ്. അറുപതുശതമാനം ആല്‍ക്കഹോള്‍ അംശം ഉള്ളവയാണ് ഉപയോഗിക്കാന്‍ ഏറ്റവും നല്ലത്.

മിക്ക ഹാന്‍ഡ് സാനിറ്റൈസറുകളിലും കാലാവധി തീരുന്ന തീയതിയുണ്ട്. കാരണം ഇവയിലടങ്ങിയിരിക്കുന്ന ആല്‍ക്കഹോള്‍ സാവധാനം ബാഷ്പീകരിക്കപ്പെടാന്‍ സാധ്യതയുളളതിനാല്‍ ഉപയോഗിക്കാതെ സൂക്ഷിച്ചു വയ്ക്കരുത്. അങ്ങനെ ചെയ്താല്‍ അണുബാധ തടയാനും ബാക്ടീരിയകള്‍, വൈറസുകള്‍, മറ്റ് അണുക്കള്‍ എന്നിവയ്‌ക്കെതിരെ പോരാടാനുമുള്ള സാനിറ്റൈസറിന്റെ കഴിവ് നഷ്ടപ്പെടും.

SHARE