കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു

കുവൈറ്റ്‌സിറ്റി: കുവൈറ്റില്‍ മലയാളി യുവാവ് മരിച്ചു. പൊന്നാനി ബിയ്യം സ്വദേശി ഷാജ്‌മോ(40)നെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം.

ഫര്‍വാനിയില്‍ ഹോട്ടല്‍ ജീവനക്കാരനാണ്. ഭാര്യ സക്കീന. മക്കള്‍: റിയാസ്, ഷന്‍ഫിയ, അഫ്രീദ്. കബറടക്കം നാട്ടില്‍ നടക്കും.

SHARE