തെരഞ്ഞെടുക്കപ്പെട്ട നാല് പേര്‍ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

എംഡിഎംകെ സ്ഥാപകന്‍ വൈകോ ഉള്‍പ്പെടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നാല് പേര്‍ ഇന്നലെ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഈ മാസം ആദ്യം തമിഴ്‌നാട്ടില്‍നിന്ന് തെഞ്ഞെടുക്കപ്പെട്ടവരാണ് ഇവര്‍. രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അവരുടെ കുടുബാംഗങ്ങളും സുഹൃത്തുക്കളും സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ എത്തിയിരുന്നു.

പി.എം.കെ നേതാവ് അംബുമണി രാംദോസ്, എ.ഐ.എ.ഡി.എം.കെയില്‍ നിന്നും രാജ്യസഭാ അംഗങ്ങളായ എ മുഹമ്മത് ജോണ്‍, എന്‍ ചന്ദ്രശേഖരന്‍, ഡിഎംകെ അംഗങ്ങളായ എന്‍ ഷണ്‍മുഖം, പി വില്‍സണ്‍ എന്നിവരുമാണ് രാജ്യസഭയിലെത്തിയ പുതിയ അംഗങ്ങള്‍. അതേസമയം രാംദോസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല.

SHARE