പാമ്പുകടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംക്ഷനില്‍ വച്ചായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേറ്റത്.

മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മ്മദ് അറിയിച്ചു. ആന്റിവെനം നല്‍കിവരികയാണെന്നും. 72 മണിക്കൂര്‍ നിരീക്ഷണം വേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെ കൈയില്‍ കടിയേല്‍ക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കില്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പത്.

SHARE