മേഘാലയയില്‍ എന്‍.സി.പി സ്ഥാനാര്‍ഥി കൊല്ലപ്പെട്ടു

ഷില്ലോങ്: മേഘാലയയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍.സി.പി) സ്ഥാനാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മേഘാലയ ഈസ്റ്റ് ഗരോ ഹില്‍സിലെ വില്ല്യംനഗര്‍ സീറ്റില്‍ മത്സരിക്കുന്ന ജോനാഥന്‍ സാങ്മയെ(43) ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സാങ്മയുടെ കൊലപാതകം. ഫെബ്രുവരി 27-നാണ് തെരഞ്ഞെടുപ്പ്.

വില്ല്യംനഗറിലെ സമാന്തയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം മടങ്ങുകയായിരുന്നു സാംങ്മ. യാത്രക്കിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ജോനാഥന്‍ സാങ്മ മരിച്ചത്. ജോനാഥന്‍ സാങ്മയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ മൂന്ന് സഹായികളും സംഭവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. നേരത്തെ, സാംങ്മക്കും പിന്തുണക്കുന്നവര്‍ക്കും വധഭീഷണിയുണ്ടായിരുന്നു. അതിനിടെയാണ് കൊല്ലപ്പെടുന്നത്. സ്വതന്ത്ര ഗരോലാന്റിന് വേണ്ടി വാദിക്കുന്ന വിമത തീവ്രവാദ സംഘമായ നാഷണല്‍ ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

SHARE