‘യാചിച്ച് ശീലം ഇല്ല, പൊളിച്ചു കളയാന്‍ തീരുമാനിച്ചു’- മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ടൊവീനോ ചിത്രത്തിന്റെ സെറ്റ് പൊളിച്ച് ബജ്‌റംഗ്ദള്‍

ടൊവിനോ തോമസ് നായകനാകുന്ന ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയുടെ സിനിമാ സെറ്റ് പൊളിച്ച് ബജ്‌റംഗ്ദള്‍. ക്രിസ്ത്യന്‍ പള്ളിയായി ഒരുക്കിയ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് അക്രമികള്‍ തകര്‍ത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നില്‍ ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എഎച്ച്പി കേരള ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് കുറിപ്പില്‍ സെറ്റ് തകര്‍ക്കുന്നതിന്റെ വിശദീകരണവും ദൃശ്യവും പങ്കുവച്ചു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളില്‍ റിലീസിനെത്തുന്ന സിനിമയാണിത്. 2020 ഓണത്തിനായിരുന്നു റിലീസ് തീരുമാനിക്കപ്പെട്ടിരുന്നത്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് അരുണ്‍, അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. അജു വര്‍ഗീസ്, സോമസുന്ദരം, ബൈജു സന്തോഷ്, ഹരിശ്രീ അശോകന്‍, പി ബാലചന്ദ്രന്‍, ജൂഡ് ആന്റണി, ഫെമിന ജോര്‍ജ്, ഷെല്ലി കിഷോര്‍, സ്നേഹ ബാബു, മാസ്റ്റര്‍ വസീത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ഹരി പാലോടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍, ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്. പരാതികള്‍ നല്‍കിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാന്‍ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കും, മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്‌റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍. മഹാദേവന്‍ അനുഗ്രഹിക്കട്ടെ.
ഹരി പാലോട്
ജനറല്‍ സെക്രട്ടറി
അഒജകേരളം
94 00 86 00 04

കാലടി മണപ്പുറത്ത് മഹാദേവൻ്റെ മുന്നില്‍,ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്,പാടില്ല എന്ന്,പരാതികൾ…

Hari Palode ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಮೇ 24, 2020