നാല്‍പത്താറ് ദിവസങ്ങള്‍ക്ക് ശേഷം 14 കാരനെ പൊലീസ് കണ്ടെത്തി; നാടുവിട്ടത് ഫുട്‌ബോളിനോടുള്ള കമ്പം മൂത്ത്

ഫുട്‌ബോള്‍ കമ്പം മൂലം നാടുവിട്ട 14 കാരനെ 46 ദിവസങ്ങള്‍ക്ക് ശേഷം പോലീസ് കണ്ടെത്തി. കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജിലാണ് കാണാതായ കുട്ടിയെ കണ്ടെത്തിയ വാര്‍ത്ത പുറത്ത് വിട്ടത്.

46 ദിവസം മുമ്പ് കാണാതായ 14 കാരനെ കണ്ടെത്താന്‍ വേണ്ടി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചിരുന്നു.
കേരളം , തമിഴ്‌നാട് , കര്‍ണ്ണാടക , ഗോവ , മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി അനാഥാലയങ്ങളിലും , ഫുട്‌ബോള്‍ ക്ലബുകള്‍ , വിവിധങ്ങളായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് കോയമ്പത്തൂരിലെ ഒരു ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് കുട്ടിയെ അന്വേഷണ സംഘം കണ്ടെത്തുന്നത് . വൈകുന്നേരം പാനിപൂരി കടയില്‍ ജോലിയും രാവിലെ ഫുട്‌ബോള്‍ കളിയുമായി കഴിയുകയായിരുന്നു കുട്ടിയെന്ന് പൊലീസ് പറയുന്നു.

SHARE