കാണാതായ ഗര്‍ഭിണിയെ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാണാതായ ഗര്‍ഭിണിയെ കണ്ടെത്തി. തിരുവനന്തപുരത്തെ എസ്എടി ആസ്പത്രിയില്‍ നിന്നും കാണാതായ യുവതിയെ കരുനാഗപ്പള്ളിയില്‍ നിന്നാണ് കണ്ടെത്തിയത്. ഓട്ടോ ഡ്രൈവര്‍മാരാണ് ഗര്‍ഭിണിയെ തിരിച്ചറിഞ്ഞത്.

യുവതിയെ പരിശോധനക്കായി കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം പ്രസവ ചികിത്സക്കായി എത്തിയ ഷംനയെ ആണ് ആസ്പത്രിയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായത്.

SHARE