എം.കെ രാഘവനെ ജനങ്ങള്‍ക്ക് അറിയാം; കെട്ടുകഥകള്‍ വിലപ്പോകില്ലെന്നും ചെന്നിത്തല

കോഴിക്കോട്: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരായ കോഴ ആരോപണത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. എം.കെ രാഘവനെ ജനങ്ങള്‍ക്ക് അറിയാമെന്ന് ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ സി.പി.എമ്മിന്റെ ഗൂഢാലോചന വിലപ്പോകില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം കെട്ടുകഥകള്‍ വിലപ്പോകില്ലെന്നും ചെന്നിത്തല പറഞ്ഞു.

ആരോപണങ്ങള്‍ക്ക് പിന്നില്‍ കോഴിക്കോട്ടെ സിപിഎം നേതൃത്വവും ഒരു മാഫിയ സംഘവുമാണെന്ന് നേരത്തേ എം കെ രാഘവന്‍ പ്രതികരിച്ചിരുന്നു. ശബ്ദം ഡെബ് ചെയ്തതാണ്. തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തത് പത്രക്കാരാണെന്ന് പറഞ്ഞ് തന്നെ സമീപച്ചതിനാലാണ്. താന്‍ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല. ചാനലിനെതിരെ മാനനഷ്ടകേസ് നല്‍കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.