പശുക്കടത്ത് ആരോപിച്ച് ത്രിപുരയില്‍ യുവാവിനെ തല്ലിക്കൊന്നു

അഗര്‍ത്തല: പശുക്കടത്ത് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം ഗൊരുര്‍ബന്ദിലാണ് മതിന്‍ മിയയെ (29) ഞായറാഴ്ച വെളുപ്പിന് ഗ്രാമവാസികള്‍ ആക്രമിച്ചത്. ഇയാള്‍ പശു മോഷ്ടാവാണെന്നാരോപിച്ച് ജനക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദിച്ചു. മേലാഘറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മതിന്‍ മരിച്ചുവെന്ന് സോനാമുര സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ സൗവിക് ദേ പറഞ്ഞു.

മതിന്റെ അച്ഛന്‍ ഷഫീഖ് മിയയുടെ പരാതിയനുസരിച്ച് രണ്ടാളുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുത്തു. തപന്‍ ഭൗമിക് എന്നയാളുടെ പരാതിയിന്മേല്‍ പശുക്കള്‍ മോഷണംപോയതിന് മറ്റൊരുകേസും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

SHARE