ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സില്‍ 60 ശതമാനവും വ്യാജന്‍മാരെന്ന് ട്വിറ്റര്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. വ്യാജ ഫോളോവര്‍മാരുടെ എണ്ണത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മോദി പിന്നിലാക്കിയെന്നാണ് വിവരം.

40.3 മില്യണ്‍ ഫോളോവേഴ്‌സാണ് മോദിക്കുള്ളത്. ഇതില്‍ 24,556,084 എക്കൗണ്ടുകളും വ്യാജമാണെന്നാണ് ട്വിറ്റര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നത്. ട്രംപിനെ പിന്തുടരുന്നവരില്‍ 37 ശതമാനമാണ് വ്യാജ എക്കൗണ്ടുകള്‍. മോദിയെ പിന്തുടരുന്നവരില്‍ 16,032,485 എക്കൗണ്ടുകള്‍ മാത്രമാണ് യഥാര്‍ഥത്തിലുള്ളതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.