മോഡി സര്‍ക്കാര്‍ വിദ്യാര്‍ത്ഥി സമരങ്ങളെ ഭയക്കുന്നു

കോഴിക്കോട് : പാര്‍ലിമെന്റിലെ ഭൂരിപക്ഷം കൊണ്ട് നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിലെ ക്യാമ്പസുകളില്‍ നടക്കുന്ന പ്രക്ഷോഭ സമരങ്ങളെ മോഡി സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നും അത് കൊണ്ടാണ് കേന്ദ്ര സര്‍വകാലശാലകളിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭതെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവെന്ന് ശശി തരൂര്‍ എം പി. ഭരണഘടന നല്‍കുന്ന സങ്കല്‍പ്പത്തിന്റെ സംരക്ഷണത്തിന് വേണ്ടി വിദ്യാര്‍ത്ഥികളുടെ ഐക്യപെടല്‍ ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സബ് കാ  ബാത്ത് സബ് കാ  വികാസ് എന്ന് പറഞ്ഞു അധികാരത്തില്‍ വന്ന മോഡി  ഒന്നും കൊണ്ട് വന്നില്ല എന്ന് മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ക്കുകയും ചെയ്തു.  ഇന്ത്യയെ വീണ്ടെടുക്കാന്‍ ഒന്നായ് പോരാടാന്‍ എല്ലാവര് തയ്യാറാകണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
SHARE